കേരളത്തിലെ മാധ്യമ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കേരള മീഡിയ അക്കാദമിയുമായി ചേര്‍ന്ന് നടപ്പാക്കുന്നു. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയോ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുളള 21 നും 35 വയസ്സിനുമിടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് മൂന്നുവരെ അപേക്ഷ സമര്‍പ്പിക്കാം. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍.കേളു പ്രത്യേക താല്‍പര്യമെടുത്ത് പട്ടികജാതി വികസനവകുപ്പ് കേരള മീഡിയ അക്കാദമിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.keralamediaacademy.org, www.scdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0484-24222.