പ്രൈവറ്റ് ബസുടമകളുടെ ഉത്തരമേഖലാ പ്രതിഷേധ സംഗമവും പ്രകടനവും ഈ മാസം 25-ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് നടക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് മുതലക്കുളം മൈതാനിയിൽ സമാപിക്കും. എം.കെ. രാഘവൻ എം.പി. ഉദ്ഘടനം ചെയ്യുന്ന സമരയോഗത്തിൽ പി.വി. ചന്ദ്രൻ, ഗോകുലം ഗോപാലൻ എന്നിവരും പങ്കെടുക്കും. പ്രശ്നങ്ങൾ പരിഹരിക്കാതെ തുടരുന്ന സാഹചര്യത്തിൽ ഏപ്രിലിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്താനും, ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്ത പക്ഷം സർവീസുകൾ നിർത്തിവെയ്ക്കാനുമാണ് തീരുമാനം. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഹംസ ഏരിക്കുന്നൻ, കെ.ടി. വാസുദേവൻ, എം.പി. ഹരിദാസ്, ടി.കെ. ബീരാൻകോയ, കുഞ്ഞമ്മദ് വടകര തുടങ്ങിയവർ പങ്കെടുത്തു.