കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരബാധയെ തുടര്‍ന്ന് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിനിയായ 39കാരി ചികിത്സയിലായിരുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
കഴിഞ്ഞ ഒരുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന ഇവർ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. രോഗം നിയന്ത്രിക്കുന്നതിനായി വിദേശത്ത് നിന്നെത്തിച്ച അഞ്ച് മരുന്നുകൾ നൽകിയെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യപ്രവർത്തകർ പരിശോധന നടത്തുകയാണ്. അമീബിക് മസ്തിഷ്ക ജ്വരം പ്രധാനമായും രണ്ട് രീതിയിലാണ് കാണപ്പെടുന്നത്.