തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് പണിമുടക്ക് നടത്തിയ തൊഴിലാളികളോട് സ്വീകരിച്ച നടപടികൾ പിൻവലിച്ച് കെഎസ്‌ആർടിസി. ശമ്പളം ആദ്യ തീയതിയ്ക്ക് മുൻപായി നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അനുബന്ധ തൊഴിലാളി സംഘടനയിലെ അംഗങ്ങൾ നടത്തിയ സമരത്തെത്തുടർന്നാണ് നേരത്തെ പ്രതികാര നടപടികൾ എടുത്തിരുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പണിമുടക്കിയ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിടിച്ചെടുക്കാനും ശമ്പള ബില്ലുകൾ പ്രത്യേകം തയ്യാറാക്കാനും കോർപ്പറേഷൻ നേരത്തെ നിർദേശിച്ചിരുന്നുവെങ്കിലും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ മാനേജ്മെന്റ് നടപടി പിൻവലിക്കാൻ നിർബന്ധിതമായി.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് സമരക്കാരുടെ സംഘടനയായ ടിഡിഎഫ് സംസ്ഥാനത്തുടനീളമുള്ള ഡിപ്പോകളിലും കെഎസ്‌ആർടിസി ചീഫ് ഓഫീസിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. ഉത്തരവ് പിൻവലിക്കാത്ത പക്ഷം ചീഫ് അക്കൗണ്ട്സ് ഓഫീസറിനെ ഓഫീസിൽ പ്രവേശിപ്പിക്കില്ല എന്ന മുന്നറിയിപ്പും സംഘടനയുവിവരിച്ചിരുന്നു.
പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഇന്ന് പുതിയ ഉത്തരവിറക്കി. ഇതോടെ പണിമുടക്കിയവരടക്കം എല്ലാ ജീവനക്കാരുടെയും ശമ്പള ബില്ലുകൾ ഒന്നിച്ച് പരിഗണിക്കാൻ തീരുമാനിച്ചു. മാർച്ച് ഒന്നിനു മുൻപായി ശമ്പളം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.