എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തും; മുഖ്യമന്ത്രിയെ നിർണയിക്കുക പാർട്ടിയെന്ന് പിണറായി

എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ തുടരുമെന്ന് ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാല്‍ മുഖ്യമന്ത്രി ആരാകണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും താൻ വ്യക്തിപരമായി അതിൽ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പിണറായി വിജയൻ ഈ നിലപാട് വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമോ എന്ന ചോദ്യത്തിന് ഉറച്ച മറുപടി നൽകിയപ്പോഴും, മൂന്നാം തവണ മുഖ്യമന്ത്രിയാകുമോ എന്നതിൽ നേരിട്ട് പ്രതികരിക്കാതിരുന്നതാണ് ശ്രദ്ധേയമായത്. ഇത് പാർട്ടിയുടേത് മാത്രം ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പാർട്ടി തീരുമാനിച്ചാൽ വീണ്ടും അധികാരത്തിലേറിയേക്കാമെന്ന പരാമർശം അദ്ദേഹം പരോക്ഷമായി കൂട്ടിച്ചേർത്തു.

വ്യവസായ വികസനം: നിലപാടുകൾ വ്യക്തമാക്കുന്നു

കേരളത്തിന് വേണ്ട വ്യവസായ പുരോഗതി കഴിഞ്ഞ കാലങ്ങളിൽ ലഭിച്ചിട്ടില്ലെന്നും അതിനായി ഇടതു സർക്കാരിന്റെ തുടർച്ച അനിവാര്യമാണെന്നുമാണ് പിണറായി വിജയന്റെ നിലപാട്. 2016 മുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമം സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായി തുടരുകയാണ്. നിയമങ്ങളും നിയന്ത്രണങ്ങളും പരിഷ്കരിച്ച് നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കിയതായും അദ്ദേഹം വിശദീകരിച്ചു.

“കേരളം ഇപ്പോൾ ശരിയായ വികസന പാതയിലാണ്. നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാർ. തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയ്ക്ക് വേഗത നൽകാനും നിക്ഷേപം അനിവാര്യമാണ്. സർക്കാർ ഒറ്റയ്ക്ക് അത് കൈകാര്യം ചെയ്യാനാകില്ല,” – മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിക്ഷേപക സംഗമത്തിൽ ഇത്തവണ യഥാർത്ഥ നിക്ഷേപകരാണ് പങ്കെടുത്തതെന്നും, പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത സംരംഭങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാൻഡ് പൂൾ സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചന നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശശി തരൂരിന്റെ ലേഖനം: കോൺഗ്രസ് പ്രതികരണം അപക്വം

കേരളത്തിന്റെ വ്യവസായ മേഖല സംബന്ധിച്ച കോൺഗ്രസ് നേതാവ് ശശി തരൂർ എഴുതിയ ലേഖനത്തിനെതിരായ വിമർശനം അപക്വമാണെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. രേഖകളുടെ അടിസ്ഥാനത്തിലുള്ള ലേഖനമായിരുന്നു തരൂരിന്റേത്, അതിനാൽ അതിനെതിരേ കോൺഗ്രസ് നേതാക്കൾ അതിരുകടന്ന പ്രതികരണം നടത്തേണ്ട സാഹചര്യമില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“തരൂർ നടത്തിയ വിലയിരുത്തൽ ഒരു ദേശീയ നേതാവിന്റെ സാധാരണ പ്രതികരണമായിരുന്നു. അതിനെതിരെ കോൺഗ്രസ് അത്ര കനാൽ പ്രതികരിച്ചില്ലെങ്കിൽ മതിയായിരുന്നു,” – മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബിജെപി വലിയ ഭീഷണിയായി കണ്ട് കോൺഗ്രസിന് തന്റെ സമീപനത്തിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും, മറ്റ് പാർട്ടികളോട് നിലപാട് പുനർപരിശോധിക്കേണ്ട സമയമാണിതെന്നും പിണറായി വിജയൻ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top