റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക്; സ്വർണവിലയിൽ വീണ്ടും മാറ്റം

സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ സർവകാല റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം ഇന്ന് പവന് 200 രൂപ കുറഞ്ഞ് 64,400 ആയി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഗ്രാമിന് 25 രൂപയുടെ ഇടിവുമുണ്ടായി, ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ പുതിയ വില 8,050 രൂപയായി. കഴിഞ്ഞ ദിവസം പവന് 160 രൂപ വർധിച്ചതോടെയാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. ഇതോടെ അടുത്ത് 65,000 എന്ന സൈക്കോളജിക്കൽ ലെവൽ പിന്നിടുമെന്ന കണക്കുകൂട്ടലുകൾ ശക്തമായിരുന്നെങ്കിലും ഇന്ന് വിലയിൽ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 22ന് സ്വർണവില ആദ്യമായി 60,000 കടന്നതിന് ശേഷം തുടർച്ചയായ വർദ്ധനവാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ അസ്ഥിരതയും അമേരിക്കയിലെ സാമ്പത്തിക നയങ്ങൾക്കുള്ള അനിശ്ചിതത്വവുമാണ് വിലയിൽ പ്രതിഫലിക്കുന്നത്. അതേസമയം, ഓഹരി വിപണിയിലെ ചലനങ്ങളും സ്വർണവിലയെ നേരിയ രീതിയിൽ ബാധിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top