പിണറായിക്ക് പ്രായപരിധി ഇളവ്! രാജ്യത്ത് ഇതിന് അര്‍ഹനായ ഏകനേതാവെന്ന് എം.വി. ഗോവിന്ദൻ

സിപിഎം പ്രായപരിധി മാനദണ്ഡത്തില്‍ ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഈ തീരുമാനം കൈകൊണ്ടതെന്നും രാജ്യത്ത് പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്ന ഏക നേതാവ് പിണറായി വിജയനാണെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പ്രായപരിധി ഇളവ് നല്‍കുന്നതില്‍ തെറ്റൊന്നുമില്ലെന്നും പ്രായമല്ല, യോഗ്യതയാണ് പരിഗണിക്കേണ്ടതെന്നും മുന്‍ മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു. “ഇനിയും പത്തു വര്‍ഷം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവുണ്ടായിരുന്നു, പക്ഷേ മാനദണ്ഡം കൊണ്ടുവന്നു, അതിനാല്‍ ഞാന്‍ ഒന്നും പറയാതെ മാറി,” എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച ഭേദഗതി പ്രകാരം, 75 വയസ് തികഞ്ഞവര്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് പിന്മാറണമെന്നത് നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ ഈ നിബന്ധന പിണറായി വിജയനില്‍ മാത്രം ബാധകമല്ലാതാക്കിയത് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

അതേസമയം, ഡിവൈഎഫ്‌ഐ നേതാവിനെതിരെ “മര്‍ക്കട മുഷ്ടിക്കാരന്‍” എന്ന വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയ സംഭവത്തിലും സുധാകരന്‍ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top