കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി സ്വയം തൊഴിൽ വായ്പക്കായി അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ കീഴിൽ 20 ശതമാനം സബ്സിഡിയോടുകൂടി പരമാവധി ഒരു ലക്ഷം രൂപ വരെ ഈ വായ്പ ലഭ്യമാകും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അപേക്ഷിക്കാനുള്ള പ്രായപരിധി 20 മുതൽ 60 വയസുവരെയാണ്. പരമാവധി അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം രൂപവരെ ഉള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും അതിദാരിദ്ര്യ തിരിച്ചറിയൽ സർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകൾക്കും പദ്ധതിയിൽ മുൻഗണന ലഭിക്കും. സബ്സിഡി തുക ഒഴികെയുള്ള വായ്പ തുകയ്ക്ക് ആറു ശതമാനം പലിശ നിരക്കായിരിക്കും.
അപേക്ഷകൾ www.ksmdfc.org ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റീജിയണൽ ഓഫീസുകളിൽ മാർച്ച് ആറിന് മുമ്പായി സമർപ്പിക്കണം.