വാഹനങ്ങളുടെ പുക പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചതോടെ വാഹന ഉടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രത്യേകിച്ച് പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചവരാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൊട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങളാണ് ഈ തടസ്സത്തിന് കാരണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹൻ പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തന രഹിതമായതോടെ, പുക പരിശോധന കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമല്ല. ഇതേത്തുടർന്ന് 22 മുതൽ 27 വരെ സർട്ടിഫിക്കറ്റ് കാലാവധി തീർന്നവർക്കു പിഴ ചുമത്തില്ലെന്ന പ്രഖ്യാപനം നൽകിയിട്ടുണ്ട്.
പറിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചതോടെ മറ്റ് പരിശോധനകളും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടർന്ന് പരിശോധന വൈകിയാൽ പിഴ ചുമത്തണമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നിലവിലെ പ്രശ്‌നം പരിഹരിക്കാൻ ഇനിയും 24 മണിക്കൂറിൽ അധികം സമയമെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.