കുടുംബശ്രീ മിഷൻ നോർക്കയുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രവാസി ഭദ്രതാ (പേൾ) പദ്ധതിയുടെ ഭാഗമായി വിദേശത്തു നിന്നും തൊഴിൽ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാർക്കും ഇനി മുതൽ വായ്പ ലഭ്യമാകും. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികൾക്ക് മാത്രമായിരുന്നു ഇതുവരെ ഈ പദ്ധതി പ്രകാരം സ്വയം തൊഴിൽ വായ്പ അനുവദിച്ചിരുന്നത്.
ജില്ലയിൽ ഇതുവരെ 400 പേർക്ക് പ്രവാസി ഭദ്രത പദ്ധതി പ്രകാരം 7 കോടി രൂപ കുടുംബശ്രീ മിഷൻ മുഖേന വിതരണം ചെയ്തു.
എന്നാൽ ജില്ലാ മിഷനിൽ നിലവിൽ ആദ്യഘട്ട ഫണ്ട് നൽകി രണ്ടാം ഘട്ട ഫണ്ട് നൽകുന്നതിനായി അപേക്ഷ ലഭിച്ചിട്ടുള്ള മുഴുവൻ അപേക്ഷകരെയും,

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നിലവിൽ പുതിയ അപേക്ഷ നൽകിയിട്ടുള്ള യോഗ്യതയുള്ള എല്ലാ അപേക്ഷകരെയും പരിഗണിച്ച ശേഷം മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളു എന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ അറിയിച്ചു. അപേക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് അതാത് സി.ഡി.എസ് ഓഫീസുമായോ ജില്ലാ മിഷനുമായോ ബന്ധപ്പെടാവുന്നതാണ്.