ബഡ്‌സ് സ്കൂൾ നിയമനം
അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്കൂളിൽ അധ്യാപക, ആയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോഡർ, സെറിബ്രൽ പാൾസി, കേൾവി വൈകല്യം, വിഷ്വൽ ഇംപെയർമെൻ്റ് എന്നിവയിൽ ഡി.എഡ് സ്പെഷൽ എഡ്യൂക്കേഷനും മെന്റൽ റിട്ടാർഡേഷൻ ഡിപ്ലോമ ഇൻ എർലി ചൈൽഡ് ഹുഡ് സ്‌പെഷൽ എജ്യുക്കേഷൻ (ഡി.ഇ.സി.എസ്.ഇ), ഡിപ്ലോമ ഇൻ കമ്മ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷൻ,ഡിപ്ലോമ ഇൻ വൊക്കേഷൻ റീഹാബിലിറ്റേഷൻ എന്നീ യോഗ്യതയുള്ളവർക്ക് അധ്യാപിക തസ്തികയിലേക്ക് അപേക്ഷിക്കാം. ആയ തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഉദ്യോഗാർത്ഥികൾ മാർച്ച് മൂന്നിന് വൈകിട്ട് അഞ്ചിനകം യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് സഹിതം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ജേണലിസം ട്രെയിനി നിയമനം
കേരള മീഡിയ അക്കാദമിയുടെ ട്രൈസ് പദ്ധതിയിലേക്ക് ജേണലിസം ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാർച്ച് മൂന്നിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 വിലാസത്തില്‍ നേരിട്ടോ തപാൽ മുഖേനയോ നൽകണം. ഫോണ്‍ 0484-242227.
വാക്ക് ഇൻ ഇന്റർവ്യൂ
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി,എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി, റെസ്പിരേറ്ററി മെഡിസിൻ ,പീഡിയാട്രിക്‌സ്, മൈക്രോബയോളജി, പതോളജി എന്നീ വിഭാഗത്തില്‍ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്സ് /ഡി.എം/ഡി.എൻ.ബിയും റ്റി.സി.എം.സി /സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി മാർച്ച് നാലിന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ ഓഫീസിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.ഫോൺ 04935- 299424.