തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജോലിയിലെ സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി മന്ത്രിതല നിർദ്ദേശമെത്തി. മിനിസ്ടീരിയൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരെ പുനർവിന്യസിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാർ അറിയിച്ചു. ഇത് സംബന്ധിച്ച് സി.എം.ഡി പ്രമോജ് ശങ്കറിന് നിർദ്ദേശം നൽകി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
⚕️ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ
ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചു. ഡോ. കരൺജിത്തിനെ മെഡിക്കൽ ഓഫീസറായി നിയമിച്ചു, തിങ്കളിൽ നിന്ന് വ്യാഴംവരെ ഓൺലൈൻ സേവനം ലഭ്യമാകും. ജീവനക്കാരെ കരുണ്യ പദ്ധതിയുടെ ഭാഗമാക്കാനും തീരുമാനം.
⚠️ ജോലിക്കിടയിൽ ജീവന നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു
കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ വർഷം 60-ലേറെ ജീവനക്കാരാണ് ജോലിക്കിടെ മരിച്ചത്. ഈ വർഷം ഇതുവരെ 16 പേർ. ഈ വിഷയത്തിൽ കേരളകൗമുദി ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
💰 ശമ്പളം മാസാദ്യം നൽകും
മാസം 5ന് മുമ്പ് ശമ്പളം ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പുനൽകി. ഇതിനായി ബാങ്കുമായി മന്ത്രി നടത്തിയ ചർച്ച ഫലവത്തായി.
🩺 കുറഞ്ഞ ചെലവിൽ പരിശോധനാ സൗകര്യം
- കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് എം.ആർ.ഐ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനാ കേന്ദ്രം തുടങ്ങും.
- അടുത്തയാഴ്ച മുതൽ വിവിധ ആരോഗ്യ പരിശോധനകളുടെ കളക്ഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിക്കും.
“ശമ്പളം ഉറപ്പായും മാസാദ്യം നൽകും. ജീവനക്കാർക്ക് ഇനി സമരം ചെയ്യേണ്ട സാഹചര്യമില്ല. മാനസിക സമ്മർദ്ദമില്ലാതെ ജോലിക്ക് അവസരമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം.”
— കെ.ബി. ഗണേശ്കുമാർ, ഗതാഗതമന്ത്രി