സംസ്ഥാനത്ത് സ്വർണവില ഇന്നും കുറവിലേക്കാണ്. തുടർച്ചയായി നാലാം ദിവസമാണ് വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 65,000 രൂപയുടെ അടുക്കലെത്തിയ സ്വർണവില ഇപ്പോൾ 63,000 രൂപയിലെത്തിയിരിക്കുകയാണ്. ചില്ലറ വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 63,520 രൂപയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,940 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
സ്വർണവില ഇനിയും താഴാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആഗോള വിപണിയിൽ വില കുറയുന്നതും ഡോളറിന്റെ മൂല്യം ഉയരുന്നതും ഈ ഇടിവിന് പ്രധാന കാരണം. ഫെബ്രുവരി മാസത്തിൽ റെക്കോർഡ് വിലയിലെത്തിയ സ്വർണം മാസാവസാനം തകരാറിലായിരിക്കുകയാണ്. ഫെബ്രുവരി 25-ന് 64,600 രൂപയായിരുന്ന ഒരു പവൻ സ്വർണവില, അതിന് ശേഷം തുടർച്ചയായി താഴുകയാണ്. വില കുറയുന്നത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കുന്നു. കൂടുതൽ വില കുറയുമോ എന്ന ആശങ്ക നിലനില്ക്കുന്നുണ്ടെങ്കിലും, ഈ സമയത്ത് മുതലെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അഡ്വാൻസ് ബുക്കിങ് പരിഗണിക്കാം.