വയനാട് തുരങ്കപാത നിർമ്മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്കി. പദ്ധതിക്ക് അനുമതി നല്കുമ്പോള് സമിതി 25 ഇന വ്യവസ്ഥകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതില്‍ പ്രധാനമായി, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിര്‍മാണം അതീവ ജാഗ്രതയോടെ നടത്തണം എന്ന നിർദ്ദേശം ഉള്‍പ്പെടുന്നു. തുരങ്കം പണിയുന്നതിനായി പാറ തുരക്കുമ്പോള്‍ പരിസ്ഥിതി നാശം ഒഴിവാക്കാൻ മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും നിർദേശത്തില്‍ പറയുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
വന്യജീവികളും ആദിവാസി സമുദായങ്ങളും നേരിടുന്ന പ്രശ്നങ്ങൾ നിർഭാഗ്യവശാൽ മറികടക്കേണ്ടതുണ്ടെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് നിരവധി തവണ വിശദീകരണം തേടിയ ശേഷമാണ് അന്തിമമായി അനുമതി ലഭിച്ചത്. അനുമതി ലഭിച്ചതോടെ, തുടർ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.