കെഎസ്‌ആർടിസി ജീവനക്കാർക്ക് ഇനി മുതൽ സമയബന്ധിത ശമ്പളവും പെൻഷനും

കെഎസ്‌ആർടിസി ജീവനക്കാർക്ക് ഇനി മുതൽ പ്രതിമാസം ഒന്നാം തീയതിക്ക് ശമ്പളം ലഭിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് ക്രെഡിറ്റാകുമെന്നും അദ്ദേഹം അറിയിച്ചു. പെൻഷനും കൃത്യമായി നൽകുന്നതിനുള്ള നടപടികൾ തുടരുകയാണ്. വരുമാനത്തിന്റെ അഞ്ച് ശതമാനം പെൻഷൻ വിതരണം ഉറപ്പാക്കാൻ മാറ്റിവെക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ശമ്പള വിതരണം കാര്യക്ഷമമാക്കുന്നതിന് എസ്ബിഐയിൽ നിന്ന് നൂറ് കോടി രൂപ ഓവർഡ്രാഫ്റ്റ് എടുക്കും. ഇത് ക്രമീകരിച്ച് തിരിച്ചടയ്ക്കും. ഈ സംവിധാനം തുടർന്നാൽ എല്ലാ മാസവും ആദ്യ തീയതിക്ക് ശമ്പളം വിതരണം സാധ്യമാകും. കൂടാതെ, അടുത്ത രണ്ടു മാസത്തിനകം പെൻഷൻ കൃത്യമായി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. പിഎഫ് തുകയും നേരത്തേ നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഭാവിയിൽ കെഎസ്‌ആർടിസിയുടെ ബാങ്ക് ഇടപാടുകൾ മുഴുവനും എസ്ബിഐയിലേക്കായിരിക്കും. ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാർക്ക് പ്രശ്നങ്ങൾ അറിയിക്കാനായി 149 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ഇതിന് ഉടൻ പ്രാബല്യം നൽകും. അതോടൊപ്പം 143 പുതിയ ബസുകൾക്കായുള്ള ഓർഡർ നൽകിയിട്ടുണ്ടെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top