സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇളവ്. തുടർച്ചയായ വർദ്ധനവിന് ശേഷം ഇന്ന് പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരം രൂപ ഉയർന്ന സ്വർണവിലയിലാണ് ഇന്ന് ചെറിയതോതിൽ ഇടിവ് സംഭവിച്ചത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 64,160 രൂപയും ഒരു ഗ്രാമിന് 8,020 രൂപയുമാണ് നിരക്ക്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
മാർച്ച് മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവിലയിൽ ശ്രദ്ധേയമായ ഉയർച്ചയുണ്ടായിരുന്നുവെങ്കിലും ഇന്നലെയാണ് ഏറ്റവും ഉയർന്ന നിരക്കിലേക്ക് വിപണി എത്തിയിരുന്നത്. അതേസമയം, വെള്ളിവിലയും കുറവാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 105.90 രൂപയും ഒരു കിലോ വെള്ളിക്ക് 1,05,900 രൂപയുമാണ് വില.