ഓട്ടോറിക്ഷകളിൽ ‘സൗജന്യ യാത്ര’ സ്റ്റിക്കർ നിർബന്ധമില്ല; സർക്കാർ തീരുമാനം പിൻവലിച്ചു

ഓട്ടോറിക്ഷകളിൽ ‘മീറ്ററില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ നിർബന്ധമാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയിൽ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കൾ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് തീരുമാനം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

മോട്ടോർ വാഹന വകുപ്പ് നൽകിയ ഉത്തരവ് അനുസരിച്ച്, ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര ഉറപ്പാക്കുന്നതിനായി സ്റ്റിക്കർ പതിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, ഭൂരിപക്ഷ ഓട്ടോറിക്ഷകളും ഇത് പാലിച്ചിരുന്നില്ല. മീറ്റർ ഉപയോഗിക്കാതെ ഓടുന്നുവെന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ഈ നടപടി.

സ്റ്റിക്കർ നിർബന്ധമാക്കാതെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ നടത്തിയ സമ്മർദ്ദത്തിനൊടുവിലാണ് സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തിയത്. ഇതോടെ ഈ മാസം 18ന് ആഹ്വാനിച്ചിരുന്ന പണിമുടക്ക് തൊഴിലാളികൾ പിൻവലിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top