സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ജില്ലാ ശിശു സംരക്ഷ സമിതി നിര്‍ദേശവുമായി. കോഴിക്കോട് ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ സമിതിയോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ട്യൂഷന്‍ സെന്ററുകള്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുട്ടികളെ ഉള്‍പ്പെടുത്തുന്നതും നിയമവിരുദ്ധമാണെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വീടുകളുടെ മേൽക്കൂരകളിലും ആസ്ബസ്റ്റോസ് ഷെഡുകളിലുമാണ് പല ട്യൂഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്, ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ക്കെതിരെ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. ട്യൂഷന്‍ സെന്ററുകളില്‍ നടക്കുന്ന ആഘോഷപരിപാടികൾ പോലീസിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടെ മാത്രമേ നടത്താവൂ. കൂടാതെ, കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാൻ 1098 ചൈൽഡ്‌ലൈൻ നമ്പർ സംബന്ധിച്ച ബോധവത്ക്കരണം എല്ലാ സ്‌കൂളുകളിലും അംഗീകൃത ട്യൂഷന്‍ കേന്ദ്രങ്ങളിലും ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലും കൗണ്‍സിലര്‍മാരെ നിയമിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്തിരാജ് നിയമപ്രകാരം ട്യൂഷന്‍ സെന്ററുകള്‍ രജിസ്റ്റർ ചെയ്യണമെന്നും ഇതിനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ തീരുമാനമായി.