അപ്രതീക്ഷിതമായി റോഡിൽ കടന്നെത്തിയ കുട്ടിയെ രക്ഷിക്കാൻ ഓട്ടോ ഡ്രൈവർ അടിയന്തരമായി ബ്രേക്ക് ചെയ്തതോടെ വാഹനം മറിയുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നെല്ലിമുണ്ട സ്വദേശി ഫൈസലിനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് നേരിയ പരിക്കുകൾ ഉണ്ടായി. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve