റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പുതുക്കുന്നതിനുമായി നീല റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്ന അരിയുടെ വില ഉയർത്താൻ ശുപാർശ.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
നിലവിൽ നാല് രൂപയ്ക്കു ലഭിക്കുന്ന അരിയുടെ വില ആറു രൂപയാക്കണമെന്ന് മൂന്ന് അംഗ വിദഗ്ധസമിതി ശുപാർശ ചെയ്തിട്ടുണ്ട്. സമിതി ഇതിനുള്ള റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് വരുമാനം പത്ത് ആയിരം രൂപയ്ക്ക് താഴെയായ 4000 റേഷൻ കടകൾ പൂട്ടണമെന്നും, ഒരു റേഷൻ കടയ്ക്ക് പരമാവധി 800 റേഷൻ കാർഡുകൾ മാത്രമാകണമെന്നും സlമിതി നിർദേശിക്കുന്നു. പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.