ഐപിഎല്ലിൽ ഇന്ന് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താൻ രണ്ട് ശക്തമായ “മൽസരങ്ങൾ”. ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പായ സൺറൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30നാണ് മൽസരങ്ങൾതുടങ്ങുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
ഇതുവരെ ഏറ്റുമുട്ടിയ 20 മത്സരങ്ങളിൽ ഹൈദരാബാദ് 11 തവണയും രാജസ്ഥാൻ 9 തവണയും വിജയിച്ചു, അതിനാൽ ഇന്നു സന്ധ്യയാകുമ്പോൾ ആർ മുന്നിൽ നിൽക്കുമെന്നത് ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പാണ്.
രാത്രി 7.30ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ വമ്പൻ പോരാട്ടം. ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും, ക്ലാസിക്കായ ഈ മത്സരത്തിൽ ആകാംഷ ഏറെയാണ്. വിലക്കു നേരിടുന്ന ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ മുംബൈ കളത്തിലിറങ്ങുമ്പോൾ, എതിരാളികളെ വീഴ്ത്താൻ ധോണിയുടെ ചെന്നൈ തന്ത്രങ്ങളൊരുക്കി കാത്തിരിക്കുന്നു.
ഇതുവരെ 37 തവണ ഏറ്റുമുട്ടിയപ്പോൾ മുംബൈ 20 മത്സരങ്ങളും ചെന്നൈ 17 മത്സരങ്ങളും വിജയിച്ചിട്ടുണ്ടെങ്കിലും, ഇന്നത്തെ പോരാട്ടം ആരുടെ കയ്യിലേക്കാണെന്ന് കണ്ടറിയാനേ വേണം!