തിരുവനന്തപുരം:സാമൂഹ്യസുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 60 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം ലഭിക്കും. വ്യാഴാഴ്‌ച മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. 26 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് തുക ക്രഡിറ്റ് ചെയ്യും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
മറ്റ് ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകളിലൂടെ പെൻഷൻ വീടുകളിലെത്തി വിതരണം ചെയ്യും. ദേശീയ പെൻഷൻ പദ്ധതിയിലുള്ള 8,46,456 ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം കേന്ദ്രസർക്കാരാണ് നൽകേണ്ടത്. ഇതിന്റെ ഭാഗമായി 24.31 കോടി രൂപ സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. പെൻഷൻ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പി.എഫ്.എം.എസ് സംവിധാനം വഴി ക്രഡിറ്റ് ചെയ്യും.