സംസ്ഥാനത്ത് കടുത്ത ധനപരിമിതി; ചെലവുകൾ നിയന്ത്രിക്കാൻ കർശന നടപടികൾ!

സംസ്ഥാനത്തെ ധനപ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സർക്കാരിന്റെ ചെലവുകൾ നിയന്ത്രിക്കാൻ കർശന നടപടികൾ ആരംഭിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി അനുവദിച്ച വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ധനകാര്യ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

ഇ-ഓഫീസ് സംവിധാനം ഉള്ള വകുപ്പുകളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം മാത്രം മതിയെന്ന് നിർദേശിച്ചിട്ടുണ്ട്. വാഹന ഉപയോഗം അനുവദിച്ചിരിക്കുന്ന ആവശ്യങ്ങൾക്കുള്ളിൽ മാത്രമേ അനുവദിക്കാവൂ. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടികൾ കൈക്കൊള്ളുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ബജറ്റിന് മേലുള്ള ചെലവുകൾ ഒഴിവാക്കുന്നതിനായി, അധിക ചെലവ് അനുമതി നൽകുമ്പോൾ ധനപുനർവിനിയോഗം വഴിയാണ് അനുവദിക്കേണ്ടത്. തനത് ഫണ്ടുള്ള ഗ്രാന്റ് ഇൻ എയിഡ് സ്ഥാപനങ്ങൾക്ക് പുതിയ ഫണ്ട് അനുവദിക്കുന്നതിനു മുൻപ് അവയുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തും.

ജോലിയില്ലാതെ തുടരുന്ന സ്ഥിരതസ്തിക ഡ്രൈവർമാരെ, വകുപ്പുകളുടെ കീഴിലുള്ള ഓഫീസുകളിൽ കരാർ ഡ്രൈവർമാർക്ക് പകരമായി നിയമിക്കാനാണ് നിർദേശം. വർഷങ്ങളായി തുടരുന്നതും ഇപ്പോൾ ആവശ്യമില്ലാത്തതുമായ പദ്ധതികളും പദ്ധതിപരമായ പദ്ധതികളും ഒരുമാസത്തിനകം അവസാനിപ്പിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

സെമിനാറുകൾ, മേളകൾ, ശില്പശാലകൾ, പരിശീലന പരിപാടികൾ എന്നിവയുടെ ചെലവ് ബജറ്റിന്റെ 50% കവിയരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഓൺലൈൻ പേയ്‌മെന്റ് സംവിധാനം നിലവിൽ വന്ന സാഹചര്യത്തിൽ വിവിധ ഓഫീസുകളിലെ പ്രത്യേക കൗണ്ടറുകൾ ഒഴിവാക്കി ജീവനക്കാരെ മാതൃവകുപ്പുകളിലേക്ക് തിരിച്ചുവിടണമെന്നും നിർദേശിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top