സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. മാർച്ച് 20ന് 66,480 രൂപയിലെത്തിയ സ്വർണവില, അഞ്ച് ദിവസത്തിനിടെ 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
നിലവിൽ ഇന്നത്തെ നിരക്ക് കൂടി പരിഗണിക്കുമ്പോൾ, സ്വർണവിലയിൽ കുറവ് തുടരുമെന്ന പ്രവചനം വ്യാപാരമേഖലയിൽ ഉയർന്നിട്ടുണ്ട്. അതേസമയം, വെള്ളി വിലയിൽ വലിയ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 109.90 രൂപയാണ് നിലവിലെ നിരക്ക്, ഒരു കിലോയ്ക്കു 1,09,900 രൂപ. രാജ്യാന്തര വിപണിയിലെ അവസ്ഥകളാണ് വിലയിടിവിന് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ ധനകാര്യ മേഖലയിൽ രൂപപ്പെട്ട അനിശ്ചിതത്വം സ്വർണ നിക്ഷേപങ്ങളെ കൂടുതൽ ആകർഷിക്കുന്നതിനു വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ. കൂടാതെ, ഓഹരി വിപണിയിലെ കുതിപ്പുകളും നഷ്ടങ്ങളുമൊക്കെയായി സ്വർണവില മാറ്റമുണ്ടാക്കുന്ന ഘടകങ്ങളാണ്.