തിരുനെല്ലി: പോത്തു മൂലയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഹരി നിവാസിൽ ദേവി (75) യാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പുറത്തുപോയ ഇവർ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി അഗ്‌നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.