ഏപ്രില്‍ മാസത്തിൽ 15 ദിവസം ബാങ്കുകൾക്ക് അവധി: അവധി ദിനങ്ങളുടെ പട്ടിക

ഏപ്രിൽ മാസത്തിൽ രാജ്യത്ത് ബാങ്കുകൾ 15 ദിവസങ്ങൾ പ്രവർത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അവധികൾ നൽകപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ വ്യത്യാസങ്ങൾ അനുസരിച്ച്,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

കേരളത്തിൽ ഞായറാഴ്ചകളും, രണ്ടാം ശനിയാഴ്ചയും, നാലാമത്തെ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധി ഉണ്ട്.എന്നാൽ, ഏതാനും പ്രധാന ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി നൽകപ്പെടുന്നു. അവധി ദിവസങ്ങളിൽ ഓൺലൈൻ ഇടപാടുകൾ നടത്തുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ പ്രകാരം, ഏപ്രിലിൽ 15 ബാങ്ക് അവധികൾ ഉണ്ട്. അവധികൾക്ക് ബാധകമായ സംസ്ഥാനങ്ങളും ഇവിടെയുണ്ട്:

1. ഏപ്രിൽ 1 (ചൊവ്വ) – ബാങ്കുകളുടെ വാർഷിക അക്കൗണ്ട് ക്ലോസിംഗ് – എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധി

2. ഏപ്രിൽ 5 (ശനി) – ബാബു ജഗ്ജീവൻ റാമിന്റെ ജന്മദിനം – തെലങ്കാനയിൽ ബാങ്കുകൾക്ക് അവധി

3. ഏപ്രിൽ 6 (ഞായർ) – ബാങ്ക് അവധ.

4. ഏപ്രിൽ 10 (വ്യാഴം) – മഹാവീർ ജയന്തി – ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി

5. ഏപ്രിൽ 12 (രണ്ടാം ശനിയാഴ്ച) – ബാങ്ക് അവധി

6. ഏപ്രിൽ 13 (ഞായർ) – ബാങ്ക് അവധി

7. ഏപ്രിൽ 14 (തിങ്കളാഴ്ച) – അംബേദ്കർ ജയന്തി, വിഷു, ബിഹു, തമിഴ് പുതുവത്സരം – മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, അരുണാചൽ പ്രദേശ്, നാഗാലൻഡ്, ന്യൂഡൽഹി, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി

8. ഏപ്രിൽ 15 (ചൊവ്വ) – ബംഗാളി പുതുവത്സരം, ബൊഹാഗ് ബിഹു, ഹിമാചൽ ദിനം – അസം, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി

9. ഏപ്രിൽ 18 (വെള്ളി) – ദു:ഖവെള്ളി – ത്രിപുര, അസം, രാജസ്ഥാൻ, ജമ്മു, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി

10. ഏപ്രിൽ 20 (ഞായർ) – ഈസ്റ്റർ – ബാങ്കുകൾക്ക് അവധി

11. ഏപ്രിൽ 21 (തിങ്കൾ) – ഗാരിയ പൂജ – ത്രിപുരയിൽ ബാങ്കുകൾക്ക് അവധി

12. ഏപ്രിൽ 26 – നാലാമത്തെ ശനിയാഴ്ച – ബാങ്കുകൾക്ക് അവധി

13. ഏപ്രിൽ 27 (ഞായർ) – ബാങ്കുകൾക്ക് അവധി

14. ഏപ്രിൽ 29 (ചൊവ്വ) – പരശുരാമ ജയന്തി – ഹിമാചൽ പ്രദേശിൽ ബാങ്കുകൾക്ക് അവധി

15. ഏപ്രിൽ 30 (ബുധൻ) – ബസവ ജയന്തി, അക്ഷയ തൃതീയ – കര്‍ണാട്ടകത്തിൽ ബാങ്കുകൾക്ക് അവധിഈ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കാതെ ക്കൊണ്ട്, ഉപഭോക്താക്കൾക്ക് ഓൺലൈൻ ഇടപാടുകൾ പ്രധാനം ആക്കേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top