വൈദ്യുതി ചാർജ്ജിൽ മാറ്റം: ഇന്ധന സർചാർജ്ജ് കുറയുമ്പോൾ അടിസ്ഥാന നിരക്ക് വർദ്ധിക്കുംസംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിർദേശപ്രകാരം,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ജനുവരി 2025 മുതൽ ഈടാക്കിയ 19 പൈസ ഇന്ധന സർചാർജ്ജ് ഏപ്രിൽ 2025 മുതൽ 7 പൈസയായി കുറയ്ക്കും. ഇതോടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 12 പൈസയുടെ ഇളവ് ലഭിക്കും.അതേസമയം, ആയിരം വാട്ട് കണക്ടഡ് ലോഡും മാസത്തിൽ 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർജ്ജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കഴിഞ്ഞ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഏപ്രിൽ 2025 മുതൽ വൈദ്യുതി ചാർജ്ജിൽ ശരാശരി 12 പൈസയുടെ വർദ്ധനവ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ധന സർചാർജ്ജ് കുറയുന്നതിനാൽ ഈ വർദ്ധനവ് ഉപഭോക്താക്കൾക്ക് അധികഭാരം സൃഷ്ടിക്കില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.