സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധന. ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,880 രൂപയിലും ഗ്രാമിന് 8,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
18 കാരറ്റ് സ്വർണത്തിനും വില ഉയർന്ന് ഗ്രാമിന് 6,855 രൂപയായി. വെള്ളിയാഴ്ച 66,720 രൂപയായിരുന്നു റെക്കോർഡ് വില, എന്നാൽ ഇന്ന് അത് മറികടന്നിട്ടുണ്ട്. ഈമാസം 20ന് 66,480 രൂപയിലേക്കെത്തിയ ശേഷം കുറവുണ്ടായ സ്വർണവില അഞ്ചുദിവസത്തിനിടെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞിരുന്നു. എന്നാൽ, ബുധനാഴ്ച മുതലുള്ള കുതിപ്പിൽ വെള്ളിയാഴ്ച 66,000 രൂപ കടന്നുപോയി. നാലു ദിവസത്തിനിടെ പവന് 1,400 രൂപയുടെ വർധനയാണുണ്ടായത്. ജനുവരി 22ന് പവൻ വില 60,000 രൂപ കടന്നിരുന്നു. പിന്നീട് 31ന് 61,000, ഫെബ്രുവരി ഒന്നിന് 61,960, നാലിന് 62,000, അഞ്ചിന് 63,000, 11ന് 64,000, 14ന് 65,000, 18ന് 66,000 എന്നിങ്ങനെ തുടർച്ചയായ ഉയർച്ചയാണ് അനുഭവപ്പെട്ടത്. ഇപ്പോൾ 67,000 രൂപയിലേക്ക് എത്താൻ വെറും 120 രൂപയുടെ അകലം മാത്രമാണുള്ളത്. ഓഹരി വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുമാണ് ഈ വിലക്കയറ്റത്തിന് കാരണമായത്. വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വർണവില ഔൺസിന് 3,086 ഡോളറിലെത്തി, കൂടാതെ വെള്ളി വില 112 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.