ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ ഇനി കനത്ത ശിക്ഷ!

റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്ത് മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് കർശന നടപടികൾ കൊണ്ടുവന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

2025 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 5,000 രൂപ പിഴ ചുമത്തും. നേരത്തെ ഇത് 500 രൂപ മാത്രമായിരുന്നു.പിഴകൾ വർധിപ്പിച്ചതിന് പുറമെ ഗുരുതരമായ നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷയും കമ്മ്യൂണിറ്റി സർവീസും ഉൾപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കായി കടുത്ത നടപടികൾ ഏർപ്പെടുത്തി. ആദ്യ തവണ 10,000 രൂപ പിഴയും ആറുമാസം തടവും ലഭിക്കും. ഇതിന് പുനരാവൃതിയുണ്ടെങ്കിൽ 15,000 രൂപ പിഴയും രണ്ട് വർഷം തടവും വിധിക്കും.കുട്ടികൾക്ക് വാഹനം ഓടിച്ചാൽ 25,000 രൂപ പിഴയോടൊപ്പം രക്ഷിതാക്കൾക്കെതിരെയും നിയമനടപടി ഉണ്ടാകും. കൂടാതെ, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനുമാണ് സാധ്യത. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5,000 രൂപയും ഇൻഷുറൻസ് ഇല്ലെങ്കിൽ 2,000 രൂപയും പിഴയാകും. ഇൻഷുറൻസ് ഇല്ലാത്തതിന്റെ ആവർത്തനം സംഭവിക്കുകയാണെങ്കിൽ പിഴ 4,000 രൂപയായി ഉയരും. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും സമാനമായ ശിക്ഷകൾ ബാധകമാണ്.റോഡപകടങ്ങൾ കുറയ്ക്കാൻ, ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നതിന് പുതിയ നിയമങ്ങൾ നിർണായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top