ഇന്നുമുതല്‍ സംസ്ഥാനത്ത് വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കുകള്‍ വര്‍ധിക്കും!

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി, കുടിവെള്ളo തുടങ്ങി വിവിധ സേവനങ്ങളുടെ നിരക്കുകളില്‍ വർധന. ഏപ്രില്‍ മുതലുള്ള നിരക്കുവര്‍ധനയുടെ ഭാഗമായി പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച് മുതല്‍ 15 പൈസ വരെയും,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് വിവിധ സ്ലാബുകളിലായി 25 പൈസവരെയും അധികമായി നല്‍കേണ്ടിവരും. കൂടാതെ, ഫിക്സഡ് ചാര്‍ജിലും അഞ്ച് മുതല്‍ 15 രൂപ വരെ വർധന ഉണ്ടാകും. ഏപ്രിലില്‍ മുതല്‍ ഏഴ് പൈസ സര്‍ചാര്‍ജ് കൂടി ഉപയോക്താക്കള്‍ നല്‍കേണ്ടതായിരിക്കും.നിരക്കുവര്‍ധനയിലൂടെ കെഎസ്‌ഇബി 357.28 കോടി രൂപയുടെ അധികവരുമാനമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതിക്കു പുറമേ വെള്ളക്കരത്തിലും അഞ്ച് ശതമാനം നിരക്കുയര്‍ച്ച ഉണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ വ്യവസ്ഥ പ്രകാരമാണ് ഈ മാറ്റം. കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ വിലക്കിയ ഈ വർധന ഇക്കുറി പ്രാബല്യത്തില്‍ വരും. കൂടാതെ, ടോള്‍, ഭൂനികുതി, കോടതി ഫീസ് എന്നിവയും വര്‍ധിക്കുമെന്ന സൂചനകളുണ്ട്.ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി പുതുക്കുകയും ടൂറിസ്റ്റ് ബസുകളുടെ നിരക്കുകള്‍ പുതുക്കുന്നതിനായി കോണ്‍ട്രാക്‌ട് കാര്യേജ് നികുതി ഘടന ഏകീകരിക്കുകയും ചെയ്യും. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിക്കും. ദേശീയപാതാ അതോറിറ്റിയുടെ തീരുമാനപ്രകാരം കാറുകള്‍ക്ക് അഞ്ച് രൂപയും വലിയ വാഹനങ്ങള്‍ക്ക് 15 രൂപയും എന്ന നിലയില്‍ ടോള്‍ നിരക്കിലും വര്‍ധനയുണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top