അവധിക്കാല ക്ലാസുകൾക്ക് നിയന്ത്രണം; കർശന നിലപാടുകൾ ഇവയാണ്

മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്ക്: ബാലാവകാശ കമ്മീഷന്റെ കര്‍ശന നിര്‍ദേശംമധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനോട് സർക്കാർ നേരത്തെ തന്നെ വിലക്ക് ഏര്‍പെടുത്തിയിരുന്നു. 2024-25 അധ്യയന വർഷത്തിലും ഈ വിലക്ക് കര്‍ശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ അംഗം ഡോ. വിൽസൺ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

വിലക്ക് പാലിക്കപ്പെടുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ലംഘനങ്ങൾ കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്ക് ഹൈക്കോടതി വിധി നടപ്പാക്കുന്നുവെന്ന് റീജണല്‍ ഓഫീസര്‍മാരും ചെയര്‍മാനും ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിലുണ്ട്.ഇതിനൊപ്പം, സ്വകാര്യ ട്യൂഷൻ സെന്ററുകൾ രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമേ പ്രവർത്തിക്കാവൂ എന്ന നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കുള്ള നിര്‍ദേശത്തിലും പറയുന്നു. ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 15 ദിവസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top