കേരളത്തിലെ ഭാഗ്യക്കുറി പ്രേമികൾക്കായി മികച്ച സമ്മാനങ്ങളുമായി ഈ വർഷത്തെ വിഷു ബംപർ (BR-103) ലോട്ടറി വിപണിയിൽ എത്തിയിരിക്കുന്നു. ഒന്നാം സമ്മാനമായി 12 കോടി രൂപ നിശ്ചയിച്ചിരിക്കുന്ന ഈ ഭാഗ്യക്കുറി ആറ് സീരീസുകളിലായി വിൽപ്പനയ്ക്കാണ്. രണ്ടാം സമ്മാനമായി ഓരോ സീരീസിലും ഒരു കോടി രൂപ വീതവും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും, നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഈ ബംപറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 5000 രൂപ മുതൽ 300 രൂപ വരെയുള്ള നിരവധി ചെറിയ സമ്മാനങ്ങളും ഭാഗ്യക്കുറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
ടിക്കറ്റിന്റെ വില 300 രൂപയാണ്. നറുക്കെടുപ്പ് 2025 മെയ് 28-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ഇന്നുമുതൽ സംസ്ഥാനത്തെ അംഗീകൃത ലോട്ടറി ഏജന്റുമാർ വഴിയും വിവിധ വിൽപ്പന കേന്ദ്രങ്ങളിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്.