കേരളത്തിൽ വീണ്ടും മഴമേഘങ്ങൾ കെടുതിക്ക് സാധ്യത ഉയർത്തുകയാണ്. ഇന്ന് സംസ്ഥാനത്തുടനീളവും വ്യാപകമായി മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലോടുകൂടിയ കാറ്റുമടക്കം ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
തെക്കൻ തമിഴ്നാടിന് മുകളിലെയും തെക്കൻ ആൻഡമാൻ കടലിന് മുകളിലെയും ചക്രവാതച്ചുഴി മേഘങ്ങളാണ് മഴക്ക് തുടക്കം കുറിച്ചതെന്നാണ് റിപ്പോർട്ട്. കൂടാതെ അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴയ്ക്ക് ഇടയാക്കുന്നുണ്ട്. കന്യാകുമാരി തീരപ്രദേശങ്ങളിൽ ഇന്ന് രാവിലെ മുതൽ രാത്രി വരെ കള്ളക്കടൽ പ്രതിഭാസം സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും മുൻകരുതലുകൾ എടുക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.