സൗദിയിലെ ആരോഗ്യവിഭാഗത്ത് വനിതാ നഴ്‌സ് ഒഴിവുകള്‍

നോര്‍ക്ക റൂട്ട്സ് മുഖേന സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയത്തിൽ വനിതാ സ്റ്റാഫ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സ്പെഷ്യാലിറ്റികളിൽ ഒഴിവുകളിലേക്കാണ് അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഏപ്രില്‍ 7.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

പീഡിയാട്രിക് ഇൻറൻസീവ് കെയർ യൂണിറ്റിൽ (PICU) നാല് ഒഴിവുകൾ, ന്യൂബോൺ ഇൻറൻസീവ് കെയർ (NICU), കാർഡിയാക് ICU (പീഡിയാട്രിക്സ്), ഡയാലിസിസ് വിഭാഗം എന്നിവയിലായി ഓരോ ഒഴിവുകൾ എന്നിങ്ങനെയാണ് റിക്രൂട്ട്മെന്റിന്റെ തിരിഞ്ഞിരിക്കുന്ന മേഖലകൾ.

അപേക്ഷകർക്ക് ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി യോഗ്യതയുണ്ടാകണം. അതോടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ (മുമാരിസ് + വഴി), എച്ച്ആർഡി അറ്റസ്റ്റേഷൻ, ഡാറ്റാ ഫ്ലോ പരിശോധന എന്നിവയും ആവശ്യമുണ്ട്.

www.norkaroots.org അല്ലെങ്കിൽ www.nifl.norkaroots.org എന്ന വെബ്‌സൈറ്റുകളിൽ പ്രവേശിച്ച് വിശദമായ CV, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ നൽകാവുന്നതാണ്. അഭിമുഖം ഏപ്രിൽ മാസം എറണാകുളത്ത് വെച്ച് നടക്കും.

SAMR പോർട്ടലിൽ ഇതിനുമുമ്പ് രജിസ്റ്റർ ചെയ്തവർക്കു അപേക്ഷ നൽകാനാവില്ല. കുറഞ്ഞത് 6 മാസത്തെ സാധുതയുള്ള പാസ്പോർട്ട് ഉണ്ടാകണം. അഭിമുഖ സമയത്ത് പാസ്പോർട്ട് ഹാജരാക്കേണ്ടതായിരിക്കും.

റിക്രൂട്ട്മെന്റിന് 30,000 രൂപയും ജിഎസ്ടിയും അടക്കം ഫീസ് ഈടാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോര്‍ക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് വിഭാഗത്തിലെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നുമുള്ളവർക്ക്), അല്ലെങ്കിൽ വിദേശത്തുനിന്ന് മിസ്സ്ഡ് കോൾ സേവനത്തിലൂടെ +91-8802 012 345 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top