ആരോഗ്യ രംഗത്ത് ഡിജിറ്റലായ്‌ക്കലിലൂടെ കേരളം പുതിയൊരു അധ്യായത്തിലേക്ക്. സർക്കാർ ആശുപത്രികളിലെ സേവനങ്ങൾക്ക് ഇനി മുതൽ ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ (Google Pay, PhonePe തുടങ്ങിയവ) വഴി പണമടയ്ക്കാം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഈ ഡിജിറ്റൽ സൗകര്യങ്ങൾ പ്രഖ്യാപിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
ആദ്യഘട്ടത്തില്‍ 313 സർക്കാർ ആശുപത്രികളിലാണ് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നിലവിൽ വന്നത്. ബാക്കി ആശുപത്രികളിലും ഒരുമാസത്തിനകം സംവിധാനം നടപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ പദ്ധതി.
സൗകര്യങ്ങൾ:
🔹 ഓൺലൈൻ ഒപി ടിക്കറ്റ്:
ഇനി മുഴുവൻ സർക്കാർ ആശുപത്രികളിലും ഒപി ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാം. ആദ്യ ഘട്ടത്തിൽ 687 ഇ-ഹെൽത്ത് ആക്ടീവ് ആശുപത്രികൾ ഉൾപ്പെടുന്നു. ഇ-ഹെൽത്ത് ആകാത്ത താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെ 80 കേന്ദ്രങ്ങളിലും ഈ സംവിധാനം നടപ്പാകും.
🔹 എം-ഇഹെൽത്ത് ആപ്പ്:
യുഎച്ച്‌ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് രോഗിയും കുടുംബാംഗങ്ങളും ചികിത്സാ വിവരങ്ങൾ, മരുന്ന് കുറിപ്പുകൾ, ലാബ് റിപ്പോർട്ടുകൾ തുടങ്ങി എല്ലാ ഡാറ്റയും മൊബൈലിൽ ലഭ്യമാകും.
🔹 സ്‌കാൻ എൻ ബുക്ക്:
ക്യൂ ഒഴിവാക്കി ആശുപത്രിയിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഒപി ടിക്കറ്റ് നേരിട്ട് ഫോൺ വഴി എടുക്കാം.
ഈ പദ്ധതികൾ സംസ്ഥാന സർക്കാർ ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്നു. പിഒഎസ് മെഷിനുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നിവയുടെ സഹായത്തോടെ ഹോസ്പിറ്റലുകൾക്ക് വിതരണം ചെയ്യുകയും ചെയ്തു.