ബാവലിയിലുണ്ടായ വാഹന പരിശോധനയിൽ കഞ്ചാവ് പിടികൂടി; രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തുമാനന്തവാടി: ജില്ലയിൽ ഡ്രഗ്സ് വേട്ട ശക്തമാക്കുന്നതിനിടെ എക്സൈസ് സംഘം ബാവലി ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അരക്കിലോ കഞ്ചാവ് പിടികൂടി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായി എക്സൈസ് അധികൃതർ അറിയിച്ചു.ഏപ്രിൽ 6-നു രാവിലെ 10 മണിയോടെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടപടി സ്വീകരിച്ചത്. പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൽ സലിം, അനൂപ് ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ സനൂപ് എം.സി, സനൂപ് കെ.എസ്, വിപിൻ കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.KL-13-AK-275 നമ്പർ ഉള്ള ഹോണ്ടാ ഡിയോ സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ട് യുവാക്കൾക്കിടയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ണൂർ ജില്ലയിലെ എലയവൂർ സ്വദേശിയായ മുഹമ്മദ് അനസ് (26/25), മറ്റൊരാൾ ചക്കരക്കൽ സ്വദേശിയായ മുഹമ്മദ് നൗഷാദ് പി പി എന്നിവരാണ് പിടിയിലായത്.NDPS നിയമപ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്ത് തുടർനടപടികൾക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിൽ ഏൽപ്പിച്ചു.