ഇനി സർക്കാർ ആശുപത്രികളിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ട – 751 ഹോസ്പിറ്റലുകൾ ഇ-ഹെൽത്തിൽ; ഡോക്ടർ സേവനം മുതൽ മരുന്ന് വരെ ഒറ്റ ക്ലിക്കിൽ!സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സകൾ ഇനി കൂടുതൽ സുതാര്യമാകും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
751 ആശുപത്രികൾ ഇ-ഹെൽത്ത് പദ്ധതിയിൽ ഉൾപ്പെട്ടതോടെ, ഡോക്ടറുടെ അപ്പോയിന്റ്മെൻറ് മുതൽ ലാബ് പരിശോധനാഫലം വരെ എല്ലാ സേവനങ്ങളും ഡിജിറ്റലായി ലഭ്യമാകും. യു.എച്ച്.ഐ.ഡി. കാർഡിലൂടെയാണ് ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുന്നത്.18 മെഡിക്കൽ കോളേജുകൾ, 33 ജില്ലാ ആശുപത്രികൾ, 86 താലൂക്ക് ആശുപത്രികൾ, 501 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ 1400 ആശുപത്രികളിൽ പദ്ധതി നടപ്പിലാക്കുകയാണ്. ഇതിനകം 50% ആശുപത്രികളിൽ സംവിധാനം പ്രവർത്തനക്ഷമമാണ്.ആധാർ, മൊബൈൽ നമ്പർ എന്നിവയിലൂടെയുള്ള രജിസ്ട്രേഷനോടെ ലഭിക്കുന്ന പെർമനന്റ് യു.എച്ച്.ഐ.ഡി കാർഡാണ് ചികിത്സയുടെ കാതലായ പ്രമാണം. ഒ.പി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, മെഡിക്കൽ റെക്കോർഡുകളും ഡോക്ടർക്കു നേരിട്ട് കൈമാറാനും ഈ സംവിധാനം സഹായിക്കുന്നു.ഇ-ഹെൽത്തിൽ ഇതുവരെ 8.45 കോടി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 2.61 കോടിയോളം പേർക്ക് പെർമനന്റ് യു.എച്ച്.ഐ.ഡി. കാർഡുണ്ട്. മൊത്തം 16.69 കോടി ചികിത്സാ സേവനങ്ങൾ ഇതിനകം ഈ പദ്ധതിയിലൂടെ ലഭിച്ചിട്ടുണ്ട്.