ഇനി കൂടുതൽ സുരക്ഷിതവും ആധുനികവുമായ ആധാർ സേവനങ്ങൾ; പുതിയ ഡിജിറ്റൽ ആധാർ ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർപൗരന്മാരുടെ തിരിച്ചറിയൽ പ്രക്രിയ കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കാൻ കേന്ദ്ര ടാങ്ക് കമ്മ്യൂണിക്കേഷൻസ്,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഇലക്ട്രോണിക്സ് & ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ ഡിജിറ്റൽ ആധാർ ആപ്പ് പുറത്തിറക്കി. നിർമിത ബുദ്ധിയും ഫേസ് ഐഡി ഓതന്റിക്കേഷനും ഉൾക്കൊള്ളുന്ന പുതിയ ആപ്പ് ആധാർ സർവീസുകൾക്ക് പുതിയ ദിശയിലേക്കുള്ള തുടക്കമാണെന്ന് അധികൃതർ അറിയിച്ചു.യൂനിക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുമായി ചേർന്ന് വികസിപ്പിച്ച ഈ ആപ്പ് ക്യു.ആർ കോഡ് സ്‌കാനിംഗ്, തത്സമയ ഫേസ് ഐഡി ഓതന്റിക്കേഷൻ എന്നിവ മുഖേന ആധാർ തിരിച്ചറിയൽ നടപടികളെ വളരെയധികം ലളിതമാക്കുന്നു. പകർപ്പുകൾ കൈവശം വച്ചുപോകേണ്ടതിന്റെ ബുദ്ധിമുട്ട് ഇനി ഒഴിവാകും.”യുപിഐ ഉപയോഗിച്ച് പണമിടപാട് എങ്ങനെ എളുപ്പമാക്കിയോ അതുപോലെ ആധാർ വെരിഫിക്കേഷനും ഇനി കുറച്ച് സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാം,” എന്ന് മന്ത്രി വ്യക്തമാക്കി. ഹോട്ടൽ ചെക്-ഇൻ, വിമാനയാത്ര തുടങ്ങിയ സേവനങ്ങൾക്കായി പകർപ്പ് ഹാജരാക്കേണ്ടത് ഇനി പഴയ കഥയായിരിക്കും.