കൈത്തറി മേഖലക്ക് പുതുജീവനമെന്ന് മന്ത്രി ശിവന്‍കുട്ടിസ്കൂളുകള്‍ തുറക്കുന്നതിന് ഏറെ മുമ്പ് കൈത്തറിയില്‍ നിര്‍മ്മിച്ച യൂണിഫോമുകള്‍ വിതരണം ചെയ്‌തത് ഇടതുപക്ഷ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ ചരിത്രപരമായ മുന്നേറ്റമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഏകദേശം ഒന്നരമാസം മുമ്പ് യൂണിഫോം വിതരണം ആരംഭിച്ചത് കൈത്തറി മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ജനുവരി 23-ന് ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള പാഠപുസ്തക വിതരണം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് തെളിവായ വലിയ മാറ്റങ്ങളാണ് സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നത്. 1000 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് സുംബ ഡ്രില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.