ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും – ജവഹർ ബാൽ മഞ്ച്

കൽപ്പറ്റ : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മറ്റി. പരിപാടികളുടെ ഭാഗമായി ജില്ലാതല ലഹരിവിരുദ്ധ ചിത്രരചന ക്യാമ്പയിൻ സംഘടിപ്പിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

കെപിസിസി മെമ്പർ കെ. ഇ വിനയൻ ചിത്രരചന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. വരും ദിവസങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിവധ സർഗാത്മക പരിപാടികൾ ലഹരിക്കെതിരെ സംഘടിപ്പിക്കും. ഈ മഹാവിപത്തിനെ തടയാനുള്ള പോരാട്ടത്തിൽ ജവഹർ ബാൽ മഞ്ചും അണിനിരക്കും. ജില്ലാ കോഡിനേറ്റർമാരായ ഷഫീഖ് സി, അനൂപ്കുമാർ, നിത കേളു, ശശികുമാർ ജില്ലാ ഭാരവാഹികളായ ആദി സൂര്യൻ,വൈഗ ലക്ഷ്മി, എൽട മരിയ സജി,അശ്വന്ത് വി.എസ്, എൽന സാറാ, ശ്രേയ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.Cap: ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ചിത്രരചന ക്യാമ്പയിൻ കെപിസിസി മെമ്പർ കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top