കുടിവെള്ളമില്ലാതെ അമ്പതോളം കുടുംബങ്ങൾ

പുൽപള്ളി: കുടിവെള്ളമില്ലാതെ മുള്ളൻകൊല്ലി പഞ്ചായത്തി ലെ ശശിമലയിൽ 50ഓളം കുടുംബങ്ങൾ. ശശിമല പള്ളിക്കു സമീപം തറപ്പത്തുകവല സ്വദേശികളാണ് കുടിവെള്ള ക്ഷാമത്തിൽ വലയുന്നത്. കുഴൽക്കിണറുകൾ പൂർണമായും വറ്റി. ഇതേത്തുടർന്ന് ക്ഷീരകർഷകർ പശുക്കളെ വിൽക്കുകയാണ്. കാർഷിക മേഖലയും കരിഞ്ഞുണങ്ങി. പ്രദേശത്തെ കുഴൽ ക്കിണറുകളിലെല്ലാം അസാധാരണമാംവിധം വെള്ളം വലിഞ്ഞുപോയി. 550 അടി താഴ്‌ചയുള്ള കിണർ പോലും വറ്റി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പ്ര ദേശത്തുകാർ ദൂരസ്ഥലങ്ങളിൽനിന്ന് വണ്ടിയിൽ വെള്ളം കൊ ണ്ടുവന്നാണ് വീട്ടാവശ്യങ്ങൾ നിറവേറ്റുന്നത്. 10 വർഷത്തോള മായി വെള്ളംലഭിച്ചുകൊണ്ടിരുന്ന കിണറുകളാണ് എല്ലാം. നാ ട്ടുകാർ നിരവധി തവണ അധികാരികളോട് വിവരങ്ങൾ അറിയി ച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.പശുവളർത്തൽ പ്രധാന ജീവിതോപാധിയായി സ്വീകരിച്ചിട്ടുള്ള പ്രദേശത്തെ കർഷകർ കുടിവെള്ളം കൊടുക്കാൻ സാധിക്കാ ത്തതിനാൽ പശുക്കളെ വിറ്റ് ഒഴിവാക്കുകയാണ്.

പത്തോളം പ ശുക്കളുടെ ഫാം ഉണ്ടായിരുന്ന ചിറയ്ക്കൽ വർഗീസ് മുഴുവൻ പശുക്കളെയും വിറ്റു. കറവക്കുള്ള യന്ത്രങ്ങൾ ഉപയോഗിക്കാ തെ ഉപേക്ഷിക്കപ്പെട്ടു. വലിയ സാമ്പത്തിക നഷ്ടമാണ് ഇവർ ക്കുണ്ടായത്. എസ്.സി കോളനിയിലേക്കുള്ള ജലവിതരണം വ ളരെ കുറഞ്ഞു. പ്രദേശമാകെ വരൾച്ചയുടെ പിടിയിലാണ്. കു രുമുളക്, കാപ്പിത്തൈകൾ തുടങ്ങിയവ കരിഞ്ഞുതുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top