ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണം

വെള്ളമുണ്ട: വെള്ളമുണ്ട-പുളിഞ്ഞാൽ റോഡ് പണി എത്രയും വേഗം പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഉദ്യോഗസ്ഥരു ടെ പിടിപ്പുകേടാണ് മൂന്ന് വർഷത്തിലേറെയായി പണി പൂർത്തിയാകേണ്ട റോഡ് സമയം കഴിഞ്ഞും പ്രവൃത്തി പൂർത്തിയാകാതിരിക്കാൻ കാരണം. പൊടിപടലം മൂലം ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാർത്ഥികളും, ജനങ്ങ ളും, രോഗികളായവരും ഈ റോഡിലൂടെ യാത്ര ചെയ്യുന്നതെന്നും എത്രയും പെട്ടന്ന് റോഡിന്റെ ശേചനീയാവസ്ഥയ്ക്ക് പരിഹാരം കാണണ മെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top