കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിലെ പശ്ചാത്തല വികസനത്തിന് കിഫ്ബി ആസ്ഥാന സ്തംഭമായി മാറിയിരിക്കുന്നു. 2016-ല്‍ അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍ സർക്കാരാണ് കിഫ്ബിയുടെ സമർഥമായ ഉപയോഗത്തിലൂടെ സംസ്ഥാനത്ത് റോക്കറ്റ് വേഗതയിലെ പുരോഗതിക്ക് ദിശയിട്ടത്. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികളിലൂടെ കിഫ്ബി എല്ലാ മണ്ഡലങ്ങളിലും നാടിന്‍റെ ഭാവിയെ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
മാനന്തവാടിയെ പോലുള്ള ചരിത്രപ്രധാനമായ ഒരു പ്രദേശത്ത് പോലും കിഫ്ബിയുടെ സഹായം കൊണ്ടാണ് ഇന്നത്തെ വികസനദൃശ്യം രൂപപ്പെട്ടത്. തകര്‍ന്ന റോഡുകളും അടിസ്ഥാനസൗകര്യമില്ലായ്മയും ഭാധിച്ചിരുന്ന മാനന്തവാടിയില്‍ അശ്രദ്ധയും അവഗണനയും അതിജീവിച്ച് ഇന്ന് കാര്യമായ മാറ്റങ്ങളാണ് കാണാന്‍ കഴിയുന്നത്.ജില്ലയിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി നിലകൊണ്ടിരുന്ന മാനന്തവാടി ജില്ലാ ആശുപത്രി ഇന്നേക്ക് ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറ്റിയെടുത്തത് കിഫ്ബിയുടെ സാമ്പത്തിക പിന്തുണയിലൂടെയാണെന്ന് പറയേണ്ടതുണ്ട്. 46 കോടി രൂപയുടെ പദ്ധതിയിലൂടെയാണ് ആശുപത്രി ഉന്നതതലത്തിലേക്കുയര്‍ന്നത്.ഇതേപോലെ തന്നെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാനന്തവാടിയുടെ വികസനത്തിനു തടസ്സമായിരുന്നു. തുടര്‍ച്ചയായി ഉണ്ടായ വലിയ പ്രളയങ്ങളും സാഹചര്യം കൂടുതൽ ബുദ്ധിമുട്ടാക്കിയപ്പോഴാണ് കിഫ്ബിയുടെ നിക്ഷേപം മാറ്റത്തിന് വഴി തെളിച്ചത്. മലയോര ഹൈവേയുടെ നിര്‍മ്മാണം അതിന്റെ സാക്ഷ്യമാണ് – 122 കോടി രൂപയുടെ ഈ പദ്ധതി പ്രദേശത്തെ ഗതാഗത സൗകര്യങ്ങളില്‍ ക്വാളിറ്റി ചുവടുവെച്ചുചെ.മാനന്തവാടി-പക്രന്തളം റോഡ് കൂടി ഈ വികസനത്തിന്‍റൊരു ഉദാഹരണമാണ്. മണ്ഡലത്തിലെ ഏറ്റവും മോശം നിലയിലായിരുന്ന ഈ റോഡ് 17 കോടി രൂപ ഉപയോഗിച്ച് 6 കിലോമീറ്ററോളം ദൂരം പുതുക്കിയപ്പോള്‍ ആയിരക്കണക്കിന് യാത്രക്കാരുടെ ദൈനംദിന യാത്രയെ സൗകര്യപ്രദമാക്കി.