സ്വര്‍ണവില കുതിച്ചുയരുന്നു; വിപണിയില്‍ അനിശ്ചിതത്വം തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡ് തകര്ത്ത് മുന്നേറുന്നു. ഇന്നലെ മാത്രം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന്‍റെ വില 8,815 രൂപയും പവന് 70,520 രൂപയുമായി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ബാങ്ക് നിരക്കില്‍ 24 കാരറ്റ് സ്വര്‍ണം കിലോഗ്രാമിന് 95 ലക്ഷം രൂപയിലേക്ക് എത്തി.അന്താരാഷ്ട്രമായി യുദ്ധഭീഷണിയും തീരുവ തര്‍ക്കങ്ങളും തുടരുന്ന സാഹചര്യത്തില്‍ വിലയില്‍ വലിയ ഇടിവ് ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുള്‍ നാസര്‍ വ്യക്തമാക്കുന്നു.വില വര്‍ധിച്ചതോടെ സ്വര്‍ണം കൈവശമുള്ളവരുടെ ആസ്തിമൂല്യവും കൂടുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതലായി സ്വര്‍ണം കൈവശമുള്ളത് കേരളത്തിലാണ്. 25,000 ടണ്ണിലധികം സ്വര്‍ണമാണുള്ളതെന്ന് കണക്ക്. ഇത് അമേരിക്ക അടക്കമുള്ള പത്തു വികസിത രാഷ്ട്രങ്ങളുടെ റിസര്‍വ് സ്വര്‍ണത്തേക്കാള്‍ കൂടുതലാണ്.വിഷു, ഈസ്റ്റര്‍, അക്ഷയതൃതീയ, വിവാഹസീസണ്‍ തുടങ്ങിയ ആഘോഷകാലങ്ങളിലൂടെയാണ് ഇറക്കുമതിയും ആവശ്യകതയും കൂടുന്നത്. വില ഉയരുന്നത് ചെറുതായി ബാധിച്ചാലും പൊതുവേ ജനങ്ങള്‍ വാങ്ങല്‍ ചുരുക്കുന്നില്ലെന്നാണ് വ്യാപാര മേഖലയിലെ വിലയിരുത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top