ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിന് കീഴിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ട മുട്ടത്തറ ഫ്ലാറ്റ് നിർമാണത്തിനായി ഡിപ്ലോമ (സിവിൽ) യോഗ്യതയുള്ള രണ്ട് ഉദ്യോഗാർഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

അധിക യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ സഹിതം അപേക്ഷകൾ eetvpm.hed@kerala.gov.in എന്ന ഇ-മെയിൽ മുഖേനയോ, നേരിട്ടോ ഏപ്രിൽ 29ന് മുമ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് ഡിവിഷൻ, വിഴിഞ്ഞം, തിരുവനന്തപുരം-695521 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകർ മെയ് 2ന് ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0471-2480349.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top