പുതിയ ഉത്തരവ്;ഐ ടി പാർക്കുകളിൽ മദ്യവില്‍പ്പനക്ക് സര്‍ക്കാര്‍ അനുമതി

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളിലും അതുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും ഇനി നിയമപരമായി മദ്യം വില്‍ക്കാനാകും. ഔദ്യോഗിക സന്ദര്‍ശകര്‍ക്കും വിദേശ അതിഥികള്‍ക്കും സേവനം നൽകുന്നതിനായി സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

പുതിയ തീരുമാനപ്രകാരം, സര്‍ക്കാര്‍–സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം, എന്നാൽ ഓരോ സ്ഥാപനത്തിനും വെറും ഒരു ലൈസന്‍സിനേ അനുവദിക്കൂ.വാര്‍ഷിക ലൈസന്‍സ് ഫീസ് 10 ലക്ഷം രൂപയാകും. ലൈസന്‍സ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എഫ്‌എല്‍ 9 ലൈസന്‍സുള്ള വിതരണക്കാരില്‍ നിന്നുമാത്രമേ വിദേശമദ്യം വാങ്ങാന്‍ അനുമതിയുള്ളൂ. ഔദ്യോഗികമായി നിശ്ചയിച്ച ഡ്രൈഡേകളിലും ഓരോ മാസത്തിലെ ഒന്നാം തീയതിയിലും മദ്യം വിതരണം ചെയ്യരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ മദ്യം വില്‍ക്കാവുന്ന സമയമായി നിശ്ചയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top