കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 4 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
അപേക്ഷിക്കുന്നവർ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടാതെ നായിക് സുബേദാർ അല്ലെങ്കിൽ തത്തുല്യ പദവിയിൽ സൈനിക സേവനം നടത്തിയ അനുഭവം ഉണ്ടായിരിക്കണം. 2025 ജനുവരി 1നെ അടിസ്ഥാനമാക്കി 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ₹30,995 ശമ്പളമായി ലഭിക്കും. അപേക്ഷിക്കേണ്ടവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് Career വിഭാഗത്തിൽ നിന്നുള്ള സെക്യൂരിറ്റി ഉദ്യോഗവുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ പരിശോധിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.