Posted By Anuja Staff Editor Posted On

മരണം ഒളിഞ്ഞിരിക്കുന്ന കൂടൽ കടവ്

കൂടൽക്കടവ്: അപകടസാധ്യതയേറിയ ഇടമാണ് കൂടൽക്കടവ് തടയണ. അഞ്ചുവർഷത്തിനിടെ അഞ്ചുജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ കൂടൽക്കടവ് ചെക്ക്ഡാമിൽ മീൻ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങിമരിച്ചിരുന്നു. പനമരം ചുണ്ടക്കുന്ന് പൂക്കോടൻ നാസർ (37) ആണ് മരിച്ചത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മൂന്നുവർഷംമുമ്പ് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വർക്ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ ഇവിടെ മുങ്ങിമരിച്ചിരുന്നു. 2019-ൽ കൂടൽക്കടവ് തടയണയിൽ കുളിക്കുന്നതിനിടെ കാട്ടിക്കുളം സ്വദേശിയായ ഒൻപതാംക്ലാസുകാരൻ മരിച്ചിരുന്നു. തൊട്ടുമുമ്പിലത്തെ വർഷം മീൻ പിടിക്കുന്നതിനിടെ ഒരു ആദിവാസിയുവാവും അപകടത്തിൽപ്പെട്ട് മരിച്ചു. കൂടൽക്കടവ് ചെക്ക്ഡാമിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാത്തത് വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *