വൈത്തിരി: ജില്ലയിലെ ടൂറിസം മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വന്യമൃഗ ശല്യവും തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളടച്ചതും ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു. മിക്ക റിസോർട്ടുകളും ഹോം സ്റ്റേകളും ആഴ്ചകളായി താമസക്കാരില്ലാതെ കടുത്ത ദുരിത ത്തിലാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഹോട്ടലുകളുടെയും റസ്‌റ്റാറൻറുകളുടെയും സ്ഥ ിതിയും ഭിന്നമല്ല. പുതുതായി തുറന്നവ അടക്കം ജില്ലയിലെ ഹോട്ടലുകൾ പലതും അടച്ചിട്ട അവസ്ഥയിലാണ്. വാരാന്ത്യ ദി നങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ശിവരാത്രിയും ര ണ്ടാം ശനിയും ഒന്നിച്ചു വന്നിട്ടുപോലും ജില്ലയിൽ എവിടെയും തിരക്കനുഭവപ്പെട്ടില്ല. ചുരം റോഡിൽ വാഹനങ്ങൾ തീരെ കുറ വായിരുന്നു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശകരും കുറവാണ്.