രേഖകളില്ലാത്ത പണം പിടികൂടി: പരിശോധന കർശനമാക്കി അധികൃതർ

 

മാനന്തവാടി: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പരിശോധന കർശനമാക്കി. മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുപോവുകയായിരുന്ന ഒൻപത് ലക്ഷം രൂപ ഇലക്ഷൻ കമ്മീഷന്റെ മാനന്തവാടി ഫ്‌ളൈയിങ് സ്‌ക്വാഡ് 1 പിടിച്ചെടുത്തു. മാനന്തവാടിയിൽ നിന്നും കല്ലോടിയിലേക് പോകുന്ന സ്വകാര്യ കാറിൽ നിന്നുമാണ് തുക പിടിച്ചെടുത്തത് ചാർജ് ഓഫീസർ ആയ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ പി പി ഷിജി, എസ് ഐ ദാമോദരൻ എൻ കെ, സി പി ഒ നിഷാദ്, അരുൺകുമാർ, അഷ്‌മീർ, മുഹമ്മദ്‌ റിസ്‌വാൻ ചിലഞ്ഞിച്ചാൽ , സുരേന്ദ്രൻ പി എന്നിവർ ചേർന്ന് പിടിച്ചെടുക്കുകയായിരുന്നു.പണം ജില്ലാ ഫിനാൻസ് ഓഫീസർക്ക് കൈമാറി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

https://wayanadvartha.in/2024/03/31/doctor-suicide/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top